നാല്‍പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ അറസ്റ്റിൽ

NOTEARREST-04
SHARE

കാസര്‍കോട് നാല്‍പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍. നിരോധിച്ച അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ്   ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്.   

കാസര്‍കോട് ടൗണ്‍ സി.ഐയ്ക്ക്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു നോട്ടുകള്‍ പിടികൂടിയത്. നിരവധി കെട്ടുകളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍ ഉണ്ടായിരുന്നത്.  ഇന്ന് പുലര്‍ച്ചെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം മൂന്നംഗ സംഘം നോട്ടുകള്‍ കൈമറാനെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. പെര്‍ള സ്വദേശിയാണ് പൊലീസ് പിടിയിലായത്.  ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒാടി രക്ഷപ്പെട്ടു. ഇവര്‍ക്കായുളള തിരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടുണ്ട്. നോട്ടുമായെത്തിയ സംഘം ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.  

പൊലീസിനെ കണ്ട് ഒാടി രക്ഷപ്പെട്ട ഒരാളെക്കുറിച്ച്  വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അഞ്ഞൂറിന്റെയു ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി തവണയാണ് നിരോധിത നോട്ടുകള്‍ പൊലീസ് പിടികൂടുന്നത്

MORE IN Kuttapathram
SHOW MORE
Loading...
Loading...