പാദസരം വാങ്ങാനെത്തി; ഒരു കിലോഗ്രാം വെള്ളിയുമായി മുങ്ങി; വിഡിയോ

theft-web
SHARE

കോഴിക്കോട് കക്കട്ടിലില്‍ ഒരുകിലോഗ്രാം വെള്ളി ആഭരണങ്ങള്‍ മോഷണം പോയി. പാദസരം വാങ്ങാനെന്ന് പറഞ്ഞ് കടയില്‍ എത്തിയ ആളാണ് ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങിയത്. 

മൊബൈല്‍ ഫോണിലുള്ള വെള്ളിപാദസരത്തിന് സമാനമായ ഒന്ന് വേണമെന്നായിരുന്നു കടയിലെത്തിയ കള്ളന്‍റെ ആവശ്യം. അത്തരത്തിലുള്ള പാദസരം തിരയുന്നതിനിടെ കടയുടമയുടെ ശ്രദ്ധതിരിച്ചാണ് മോഷണം നടത്തിയത്. കയ്യിലുണ്ടായിരുന്ന ദിനപത്രം കൊണ്ട് മറച്ചുപിടിച്ച് ആഭരണങ്ങള്‍ പാന്‍റസിന്‍റെ  പോക്കറ്റിലേയ്ക്ക് മോഷ്ടാവ് ഇടുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി കാണാം. 

ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതിയെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...