പെട്രോൾ പമ്പ് ജീവനക്കാരന്റെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

perumbavoor-17
SHARE

പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസംകാരനായ മൊഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് അസംകാരനായ പങ്കജ് മണ്ഡല്‍ പിടിയിലായത്. കൊലപാതം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

പെരുമ്പാവൂര്‍ ഒക്കല്‍ ഐ.ഒ.സി. പമ്പിലെ ജോലിക്കാരനായ അസംകാരന്‍ മോഹിബുള്ള കഴി‍ഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. മൊഹിബുള്ളയ്ക്കൊപ്പം താമസിച്ചിരുന്ന ഇരുപത്തിയൊന്നുകാരനായ പങ്കജ് മണ്ഡലാണ് കൊലപാതകം നടത്തിയത്. ജോലി സംബന്ധമായ തര്‍ക്കമായിരുന്നു കൊലപാത കാരണം. സംഭവത്തിന് ആഴ്ചകള്‍ മുന്‍പ് പെട്രോള്‍ പമ്പില്‍ ജോലിക്ക് എത്തിയ ഇരുവര്‍ക്കും പമ്പുടമ പമ്പിന്റെ എതിര്‍വശത്തെ കെട്ടിടത്തില്‍ താമസ സൗകര്യം ഒരുക്കി നല്‍കി. കൊലപതകത്തിന് ശേഷം പ്രതി റൂം പൂട്ടി രക്ഷപെട്ടു. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പോലീസ് എത്തി റൂം തുറന്നപ്പോള്‍ ആണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവസമയത്ത് ഇരുവര്‍ക്കും ഫോണ്‍ ഉണ്ടായിരുന്നില്ല. പ്രതി മുന്‍പ് ഉപയോഗിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

മദ്യപാനിയും പണം വച്ച് ചീട്ട് കളിക്കാരനും ആയ പ്രതി പണം തീരുന്ന മുറയ്ക്ക് ഫോണും സിം കാര്‍ഡും വില്പന നടത്തിയിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി നാട്ടില്‍ ആരുമായി ബന്ധപ്പെടുകയോ നാട്ടില്‍പോവുകയോ ചെയ്തിരുന്നില്ല. ഒരു വര്‍ഷത്തിനിടയില്‍ അസമിലും, അരുണാചല്‍ പ്രദേശിലും അന്വേഷണം നടത്തിയെങ്കിലും പ്രതി കണ്ടെത്താനായില്ല.

കാസര്‍ഗോഡ് മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുന്‍പ് പെരുമ്പാവൂരിന് സമീപത്തുള്ള മാറമ്പിള്ളിയില്‍ വീണ്ടും ജോലിക്ക് എത്തി. സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ പി.എ. ഫൈസല്‍, എസ്‌ഐ ശശി, എഎസ്‌ഐ വിനോദ് എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാമപെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ പി.എ. ഫൈസല്‍, എസ്‌ഐ ശശി, എഎസ്‌ഐ വിനോദ് എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...