യുവതിയുടെ മരണം കൊലപാതകമെന്ന് ആരോപണം; ഷോക്കടിച്ചെന്ന് പൊലീസ്

fencing-death-2
SHARE

വയനാട് മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം  കൊലപാതകമാണെന്ന്  ആദിവാസി സംഘടനകളുടെ ആരോപണം. കുറുക്കൻ മൂല കോളനിയിലെ ശോഭയുടെ മരണം  വന്യമൃഗങ്ങളെ തടയാനുള്ള വൈദ്യുതി വേലിയിൽ തട്ടിയാണെന്നായിരുന്നു  പൊലീസ് കണ്ടെത്തൽ. വേലികെട്ടിയ സ്ഥലത്തിന്റെ ഉടമ പൊലീസിന്റെ കസ്റ്റഡിയിലാണ്

കുറുവ ദ്വീപിന് അടുത്തുള്ള കുറുക്കൻ മൂല കളപ്പുരയ്ക്കൽ ആദിവാസി കോളനിയിലെ ശോഭയെ ഫെബ്രുവരി മൂന്നിനാണ് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന്  തന്നെ ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയിൽ വൈദ്യുതി ആഘാതമേറ്റാണ് മരണമെന്നാണ് പൊലീസ് കണ്ടെത്തൽ.  മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്‍റെ ഉടമ ജിജി ജോസഫിനെ അറസ്റ്റ് ചെയ്തു.   അനധികൃതമായിട്ടാണ് വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെന്നും കണ്ടെത്തി. എന്നാൽ ഷോക്കേറ്റല്ല മരണം സംഭവിച്ചതെന്നാണ് ആദിവാസി സംഘടനകൾ ആരോപിക്കുന്നത്. ശോഭ മരിക്കുന്നതിന് തലേന്ന് ഫോൺ വിളിച്ചതിന്റെ വിവരങ്ങൾ പരിശോധിക്കണം. പ്രത്യേക അന്വഷണസംഘം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്  ആവശ്യം. 

എന്നാൽ  അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്നും  പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം  സ്ഥിരീകരിക്കുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.  ശോഭയുടെ ഫോൺ രേഖകൾ പരിശോധി ച്ചിരുന്നെന്നും ദുരൂഹതകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...