നാദാപുരത്ത് സഹോദരങ്ങളുടെ ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു

nadapuram-bike-fire-2
SHARE

കോഴിക്കോട് നാദാപുരം ഉമ്മത്തൂരില്‍ സഹോദരങ്ങളുടെ മോട്ടോര്‍ ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു. ചെക്യാട് സ്വദേശി ഷിബിന്‍ ലാല്‍, സഹോദരന്‍ അനൂപ് എന്നിവരുടെ ബൈക്കുകളാണ് രാത്രിയില്‍ അ‍ഞ്ജാതര്‍ തീയിട്ടത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ചോരങ്ങാട്ട് നാസറിന്റെ കാര്‍ പോര്‍ച്ചിലാണ് ബൈക്കുകള്‍ പതിവായി നിര്‍ത്തിയിട്ടിരുന്നത്. വെളിച്ചവും സ്ഫോടനവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൈക്കുകള്‍ക്ക് തീപിടിച്ചതായി അറിഞ്ഞത്. തീയണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. വളയം എസ്.ഐ ആര്‍.സി.ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...