ദോഷപരിഹാരപൂജയുടെ പേരില്‍ തട്ടിപ്പ്; സ്വർണവും പണവും കവർന്നു

tvm-thattippu
SHARE

തിരുവനന്തപുരം മണ്ണന്തലയില്‍ ദോഷപരിഹാരപൂജയുടെ പേരില്‍ ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാരും എന്‍ജീനിയര്‍മാരുമുള്‍പ്പെടെ നിരവധിപേര്‍. മുക്കോല സ്വദേശി അജിത്കുമാറിനെ മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തു.ജോലി വാങ്ങി നല്‍കാമെന്ന വ്യാജേനയും നിരവധി പേരില്‍ നിന്നു പണം തട്ടിയിട്ടുണ്ട്.

സൈന്യത്തില്‍ നിന്നും വിരമിച്ചയാളെന്ന വ്യാജേനയാണ് തട്ടിപ്പ്. പരിചയപ്പെടുന്നവരെ നിരവധി രീതിയിലാണ് അജിത്കുമാര്‍ കബളിപ്പിച്ചിരുന്നത്. പൂജയ്ക്കു സമ്മതിക്കുന്ന ആളുകളില്‍ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങളും , പണവും തട്ടിയെടുത്തു. ജോലി നല്‍കാമെന്ന വ്യാജേനയും നിരവധി പേരെ പറ്റിച്ചിട്ടുണ്ട്. മണ്ണന്തല പൊലീസാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കബളിപ്പിക്കലിനിരയായവര്‍ കൂടുതല്‍ പേരും ഉന്നതരായതിനാല്‍ പരാതിയുമായി രംഗത്തെത്താറില്ല. തട്ടിപ്പു നടത്തുന്നതിനു ഇയാള്‍ക്ക് സൗകര്യമാകുന്നത്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...