പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ; ഒളിപ്പിച്ചത് പതിനയ്യായിരത്തിലധികം പാന്‍മസാല

panmasalaarrest-04
SHARE

കോഴിക്കോട് കൊയിലാണ്ടിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് ഉപ്പള സ്വദേശി അര്‍ഷാദിനെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കരുതിയ പതിനയ്യായിരത്തിലധികം പാന്‍മസാലയും കണ്ടെടുത്തു. 

കൊയിലാണ്ടി കൊല്ലം യു.പി സ്കൂളിനോട് ചേര്‍ന്നാണ് സംശയകരമായ രീതിയില്‍ അര്‍ഷാദിനെ കണ്ടത്. പിന്നാലെ കൊയിലാണ്ടി എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗില്‍ ഒളിപ്പിച്ചിരുന്ന പതിനയ്യായിരത്തിലധികം കവര്‍ പാന്‍മസാല കണ്ടെടുത്തു. മംഗലാപുരത്ത് നിന്ന് ശേഖരിക്കുന്ന പാന്‍മസാല ബസ്, ട്രെയിന്‍ മാര്‍ഗം പതിവായി കൊയിലാണ്ടിയിലെത്തിക്കുകയായിരുന്നു രീതി.  

ലഹരി പതിവായി കൈമാറിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പൊലീസിന് കൈമാറി. കൊയിലാണ്ടിയിലെയും പരിസരത്തെയും ചെറുകിട കച്ചവടക്കാരാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. തീരമേഖലയിലും അര്‍ഷാദ് ലഹരിയുമായി എത്തിയിരുന്നതായി വിവരമുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...