സ്കൂൾ വിദ്യാർഥിയെ ബസിൽ നിന്ന് തള്ളിയിട്ടു: ക്ലീനർ അറസ്റ്റിൽ

cleaner-student
SHARE

മട്ടന്നൂർ(കണ്ണൂർ): സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ച വിദ്യാർഥിയെ ക്ലീനർ തള്ളിയിട്ടു. സ്റ്റോപ്പിൽ നിർത്തിയ ശേഷം വിദ്യാർഥികൾ ബസിലേക്കു കയറുന്നതിനിടെയാണ് ബസ് മുന്നോട്ട് എടുത്തത്. പടിയിൽ നിൽക്കുകയായിരുന്നു വിദ്യാർഥിയെ ക്ലീനർ തള്ളിയിട്ടെന്നാണ് പരാതി. വിദ്യാർഥി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു ബസ് ക്ലീനർ ഉളിയിൽ സ്വദേശി വി.വി.ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ബസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന കെസിഎം ബസിൽ നിന്നാണ് വിദ്യാർഥിയെ തള്ളിയിട്ടതായി പരാതിയുള്ളത്. വിദ്യാർഥി മട്ടന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. കൂടാളി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ബുധൻ വൈകിട്ടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് തള്ളിയിട്ടത്. വിദ്യാർഥിയെ തള്ളിയിടുന്ന സിസി ടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. സ്കൂൾ ബാഗ് ചുമലിൽ തൂക്കിയതു കൊണ്ടാണ് വിദ്യാർഥി വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ബസിൽ കയറാൻ ചവിട്ടു പടിയിൽ നിന്നു കമ്പിയിൽ പിടിച്ചപ്പോൾ പിടി വിടുവിച്ചു ക്ലീനർ വിദ്യാർഥിയെ തള്ളിയിടുകയായിരുന്നുവെന്ന് കുട്ടിയെ സന്ദർശിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ഇ.ഡി.ജോസഫ് പറഞ്ഞു. ശരീരത്തിൽ വേദനയുണ്ടായതിനാൽ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. കർശന നടപടി ഉണ്ടാകുമെന്നും ഡോ.ഇ.ഡി.ജോസഫ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...