ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാഗ് കവർന്നു; ദൃശ്യങ്ങൾ സിസിടിവിയിൽ

bag
SHARE

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ ബാഗ് കവര്‍ന്നു. ബാഗുമായി കടന്നയാളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരനായ തൃശൂര്‍ സ്വദേശി കൃഷ്ണദാസിന്റെ പരാതിയില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി.  

രാവിലെ ഒന്‍പതരയോടെയാണ് കൃഷ്ണദാസ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ കയറിയത്. തീന്‍മേശയോട് ചേര്‍ന്ന് ബാഗ് സൂക്ഷിച്ചിരുന്നു. കൗണ്ടറില്‍ നിന്ന് ഭക്ഷണം ശേഖരിച്ച് മടങ്ങുന്നതിനിടയില്‍ കവര്‍ച്ചയുണ്ടായെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. അടുത്ത കസേരയില്‍ ആഹാരം കഴിച്ചിരിക്കുകയായിരുന്ന വ്യക്തി കൃഷ്ണദാസിന്റെ ബാഗുമായി കടക്കുകയായിരുന്നു. 

കസബ പൊലീസിന്റെ നേതൃത്വത്തില്‍ സി.സി.ടി.വിയില്‍ പതിഞ്ഞയാളെ കണ്ടെത്തുന്നതിനായി വിപുലമായ തെരച്ചില്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലെല്ലാം കൃഷ്ണദാസും സുഹൃത്തും അന്വേഷിച്ചെങ്കിലും ബാഗ് കവര്‍ന്നയാളെ കണ്ടെത്താനായില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...