പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

plustwo-student-death
SHARE

കൊല്ലം വെളിയം ടി.വി.ടി.എം. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ റൂറൽ എസ്.പിക്ക് പരാതി നല്‍കി. ജോബ് ജോണ്‍ ക്ലാസില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

പതിവ് പോലെ സ്കൂളിലേക്ക് പോയ മകന്‍ മടങ്ങി വന്നത് ജീവനില്ലാതെ. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ക്ലാസില്‍ കുഴഞ്ഞു വീണ ജോബ് ജോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് സ്കൂളില്‍ നിന്നു അറിയിച്ചത്.

വെള്ളിയാഴ്ച്ച ജോബും ജോണും സഹപാഠികളും തമ്മില്‍ അടിപിടിയുണ്ടായതായി സുഹൃത്തുക്കളും പറയുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളുണ്ടാകും.

MORE IN Kuttapathram
SHOW MORE
Loading...
Loading...