മോഷ്ടാക്കളെന്ന് ആരോപിച്ച് മുസ്‍ലിം ലീഗ് നേതാവിന് നേരെ ആള്‍കൂട്ട ആക്രമണം

malappuaram-attack
SHARE

മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നില്‍ മുസ്‍ലിം ലീഗ് നേതാവ് ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. തെങ്ങില്‍ കെട്ടിയിട്ട ശേഷം യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് അരോപിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

പരപ്പനങ്ങാടി 40-ാം ഡിവിഷന്‍ മുസ്‍ലിം ലീഗ് സെക്രട്ടറിയും കൊടപ്പാളി ബീച്ച്  സ്വദേശിയുമായ യാരൂക്കാന്റെ പുരക്കല്‍ ഷറഫുദ്ധീന്‍,പുത്തുക്കുളം നവാസ് എന്നിവരാണ് കഴിഞ്ഞ രാത്രിയില്‍ ആള്‍കൂട്ട അക്രമണത്തിന് ഇരയായത്.  നവാസിനെ വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിടാനെത്തിയതായിരുന്നു ഷറഫുദ്ധീന്‍. ഇവിടെവെച്ചാണ് ആള്‍ക്കൂട്ടം ഇരുവരെയും സാരമായി മര്‍ദിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 

ഇരുമ്പ് വടികള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചയിരുന്നു ആക്രമണം. ഇതിനിടെ ഷറഫുദ്ധീനെ അന്വേഷിച്ചെത്തിയ ബന്ധു സഹദിനെയും സംഘം ആക്രമിച്ചതായി പരാതിയുണ്ട്. വിവരമറിഞ്ഞ് പൊലീസെത്തിയതോടെ ആള്‍ക്കൂട്ടം ഓടി രക്ഷപ്പെട്ടു.  

ആക്രമണം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരപ്പനങ്ങാടിയില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...
Loading...