ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് ഒളിവിൽ

kochi-murder
SHARE

കൊച്ചി കാക്കനാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവിൽപോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

ഇടച്ചിറയിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ഹൈദരാബാദുകാരൻ വിജയ് ശ്രീധർ ആണ് മരിച്ചത്. . ബ്യൂട്ടി പാര്‍ലറിൽ ജോലിക്കാരായ നാലുപേർ ചേർന്ന് ഒരുമാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്.കഴിഞ്ഞ രാത്രി നാലുപേരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം മറ്റ് രണ്ട് പേര്‍ മുറിയിലേക്ക് മടങ്ങി. രാവിലെ ഇവര്‍ വിജയ് ശ്രീധറിന്‍റെ മുറിയിലത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

 മൃതദേഹത്തിന് സമീപത്ത് നിന്ന് പൊട്ടിയ മദ്യക്കുപ്പി കണ്ടെടുത്തു. വയറിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.  ഒപ്പം താമസിച്ചിരുന്നയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന്‍, ഒല്ലൂര്‍ എന്നീ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നതായി കണ്ടെത്തി. ഹൈദരാബാദിലേക്കുള്ള ട്രെയിനില്‍ കടന്നതായാണ് സൂചന. 

MORE IN Kuttapathram
SHOW MORE
Loading...
Loading...