കേസ് ഒഴിവാക്കാമെന്ന് വിശ്വസിപ്പിച്ചു; അഭിഭാഷകൻ പ്രതിയിൽ നിന്ന് തട്ടിയത് 25 ലക്ഷം

advocate-fraud
SHARE

പ്രോസിക്യൂഷനെ സ്വാധീനിച്ച് കേസ് ഒഴിവാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതിയില്‍ നിന്ന് 25ലക്ഷം, രൂപ തട്ടിയ  അഭിഭാഷകനെതിരെ പൊലീസ് കേസ് . ഡിജപി മഞ്ചേരി ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കറ്റ് കെപി മുജീബിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത് . വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫിക് അല്‍ ഖാസിമിയുടെ  ബന്ധുവില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്.

രണ്ട് പരാതികളിലാണ് അഡ്വക്കറ്റ് കെ പി മൂജീബിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ്  കേസെടുത്തിട്ടുള്ളത് . ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍  മഞ്ചേരി ശ്രീധരന്‍ നായരും പീഡനക്കേസിലെ പ്രതി  ഷെഫീക്ക് അല്‍ ഖാസിമിയും  വെവ്വേറെ പരാതികളാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയിട്ടുള്ളത് . പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക്  പണം നല്‍കണമെന്ന് വിശ്വസിപ്പിച്ചാണ്   ഷെഫീഖ് അല്‍ ഖാസമിയുടെ   സഹോദരനില്‍ നിന്ന്   അഭിഭാഷകന്‍ പണം വാങ്ങിയത് .  ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപ വാങ്ങി . തുടര്‍ന്ന് അഞ്ച് തവണകളായി പതിനഞ്ച് ലക്ഷരൂപയും കൈപ്പറ്റി . അറസ്റ്റിലായ ഷഫീഖിന്റെ വാഹനം പുറത്തിറക്കാമെന്ന് അറിയിച്ച്  മുദ്രപ്പത്രങ്ങളിലും ഒപ്പിടുവിച്ചു. അതിനുശേഷം കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ്  പൊലീസ് ഫയല്‍ െചയ്ത  എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത് .  

MORE IN Kuttapathram
SHOW MORE
Loading...
Loading...