ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടി; പകവീട്ടൽ

puthanpeedika02
SHARE

തൃശൂര്‍ പുത്തന്‍പീടികയില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പിച്ചു. വെട്ടേറ്റ രണ്ടു പേരും ഒട്ടേറെ കേസുകളിലെ പ്രതികളാണ്. തൃശൂര്‍ പുത്തന്‍പീടിക കൈതമുക്കിനു സമീപം പട്ടാപകലായിരുന്നു സംഭവം. രാവിലെ എട്ടരയോടെ ഇതുവഴി ബൈക്കില്‍ വന്ന രണ്ടു പേരെ ആദ്യം കാറിടിച്ചു വീഴ്ത്തി. പിന്നെ, വളഞ്ഞിട്ട് വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. 

ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയ ഉടനെ അക്രമികള്‍ കാറെടുത്ത് സ്ഥലംവിട്ടു. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷിനും സനലിനുമാണ് െവട്ടേറ്റത്. ഇരുവരേയും തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കാറില്‍ എത്തിയ അക്രമികളില്‍ ഒരാളുടെ വീട് ആക്രമിച്ചിരുന്നു.

ഇതിന്‍റെ പകവീട്ടാനാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ആക്രമിക്കപ്പെട്ട രണ്ടു പേരും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍, പൊലീസ് സ്റ്റേഷനില്‍ ഹാജരായി മടങ്ങും വഴിയാണ് വെട്ടേറ്റത്. അക്രമികളെ പിടികൂടാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...