ട്രെയിൻ കാത്തിരുന്ന യുവതിയെ മാനഭംഗപ്പെടുത്തി; നിലവിളി കേട്ട് വന്നവരും ക്രൂരതയുടെ ഭാഗമായി

mumbai-rape
SHARE

ട്രെയിൻ കാത്ത് നിന്ന യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയിലാണ് നടുക്കുന്ന സംഭവം. സ്റ്റേഷന്റെ ഒരു വശത്ത് ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു യുവതി. ഇതുശ്രദ്ധയിൽപ്പെട്ട രണ്ടു കച്ചവടക്കാർ ഇവരെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു

റെയിൽവെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്കർ എന്നിവർ ചേർന്നാണ് ആദ്യം യുവതിയെ ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് എത്തിയ മറ്റ് രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. സിദ്ദാർഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരാണ് ക്രൂരതക്ക് കൂട്ടുനിന്നത്.

പ്രതികൾ പോയശേഷം ഫ്ലാറ്റ്ഫോമിലെത്തിയ യുവതിയെ മറ്റ് യാത്രക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതി കിട്ടി രണ്ടു മണിക്കൂറിനകം എല്ലാ പ്രതികളെയെല്ലാം പൊലീസ് പിടികൂടി. ഭർത്താവ് മരിച്ച യുവതി മുംബൈയിൽ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. ഇവർക്ക് രണ്ടുമക്കളുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...