തിരുപ്പൂരില്‍ വന്‍സ്പിരിറ്റ്ശേഖരം പിടികൂടി; പിന്നില്‍ തൃശൂര്‍ കേന്ദ്രമാക്കിയ സംഘം

spirit-01
SHARE

കേരളത്തിലെ ബാറുകളിലേക്കും കളളുഷാപ്പുകളിലേക്കും കടത്താനായി സൂക്ഷിച്ചിരുന്ന പതിനയ്യായിരത്തി എഴുനൂറു ലീറ്റര്‍ സ്പിരിറ്റ് തമിഴ്നാട് തിരുപ്പൂരില്‍ നിന്ന് പാലക്കാട് എക്സൈസ് പിടികൂടി. തൃശൂര്‍ കേന്ദ്രമാക്കിയ സംഘമാണ് സ്പിരിറ്റുകടത്തിന് പിന്നിലെന്നാണ് വിവരം.

കഴിഞ്ഞദിവസം തൃശൂരില്‍ പൊലീസ് പിടികൂടിയ രണ്ടായിരം ലീറ്റര്‍ സ്പിരിറ്റിന്റെ ഉറവിടം തേടിയാണ് പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം തമിഴ്നാട്ടിലെ തിരൂപ്പൂരിലെത്തിയത്. അര്‍ധരാത്രിയില്‍ ചിന്നകാനൂരിലെ വീട് വളഞ്ഞ ഉദ്യോഗസ്ഥര്‍ 450 കന്നാസ് സ്പിരിറ്റ് കണ്ടെത്തി. അറുപതു ലക്ഷം രൂപ വിലമതിക്കുന്ന 15750 ലീറ്റര്‍ സ്പിരിറ്റാണ് കന്നാസുകളില്‍ സംഭരിച്ചിരുന്നത്. ചെറുവാഹനങ്ങളില്‍ കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്നതാണിത്. 

കേരളത്തില്‍ മദ്യവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ തന്നെയാണ് സ്പിരിറ്റ് സംഭരണ കേന്ദ്രത്തിന് പിന്നില്‍. പാലക്കാട് അതിര്‍ത്തിവഴി തൃശൂരിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ശേഷമാണ് സ്പിരിറ്റ് കളളുഷാപ്പുകളിലേക്കും ബാറുകളിലേക്കും നല്‍കുന്നതാണ് രീതി. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ സ്പിരിറ്റ് പിടികൂടിയിരുന്നു.    

എക്സൈസ് ഇന്റലിജന്‍സിന് പുറമേ, സ്പെഷ്യല്‍ സ്ക്വാഡ്, നര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...