ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചു; 6 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിൽ

sdpiarrest
SHARE

ബെംഗളൂരുവില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. കഴിഞ്ഞമാസം ബെംഗളൂരുവില്‍ നടത്തിയ പൗരത്വ നിയമഭേദഗതി അനുകൂല റാലിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. 

മുഹമ്മദ് ഇഷാന്‍, സെയ്ദ് അക്ബര്‍ , സെയ്ദ് സിദ്ദിഖ്, അക്ബര്‍ ബാഷ, സനാനുള്ള പാഷ, സാദിഖ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 22–ാം തീയതി ബെംഗളൂരുവില്‍ ബി.ജെ.പി സംഘടിപ്പിച്ച പൗരത്വ നിയമഭേദഗതി ബോധവല്‍ക്കരണ റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് മുപ്പത്തൊന്നുകാരനായ വരുണിന് നേരെ ആക്രമണമുണ്ടായത്. കത്തിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണം. 

ഗുരുതരമായി പരുക്കേറ്റ വരുണിനെ വഴിയിലുപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. മൊബൈല്‍ ഫോണുകളും സ്വിച്ച് ഒാഫ് ആക്കി. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ്, പ്രതികള്‍ പൊലീസ് വലയിലായത്. ബെംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യയെ അപായപ്പെടുത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...