വിവാഹത്തലേന്ന് യുവതിയെതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

trivandrum-naseeb
SHARE

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)ആണ് പിടിയിലായത്. കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്. 

അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജിഎസ്ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...