വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ടിക് ടോക്; പതിനേഴുകാരന് ദാരുണാന്ത്യം

tiktok-2
SHARE

വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ടിക് ടോക് വിഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. ബംഗാളിലെ പിര്‍ഗഞ്ച് സ്വദേശിയായ കരീം ഷെയ്ഖ് എന്ന പതിനേഴുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റില്‍ ബന്ധിച്ച ശേഷം കരീമിന്റെ മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ മുറുക്കെ കെട്ടിയിരുന്നു. ഈ ബന്ധനത്തില്‍ നിന്ന് രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമിച്ചത്. 

എന്നാല്‍, വീഡിയോ ഷൂട്ട് 10 മിനിറ്റോളം നീണ്ടപ്പോള്‍ ശ്വാസം മുട്ടി കരീം മരിക്കുകയായിരുന്നു. കരീം മരിച്ചതെന്ന് മനസിലായതോടെ പേടിച്ച സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

വൈറല്‍ വിഡിയോകള്‍ക്കായി കരീമും സുഹൃത്തുക്കളും സാഹസികമായ പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്ന് സഹോദരന്‍ വെളിപ്പെടുത്തി. കരീമും സുഹൃത്തുക്കളും ടിക് ടോക്കില്‍ വളരെ സജീവമായിരുന്നുവെന്ന് പൊലീസ് പറ‌ഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...