ഭാര്യയെ ഉറക്കഗുളിക നൽകി മയക്കി, വിഷം കുത്തി വച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

hus-killed-wife
SHARE

കര്‍ണാടകയില്‍ ഭര്‍ത്താവ് ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. കുടുംബകലഹത്തെത്തുടര്‍ന്നാണ് ക്രൂരത. സര്‍ക്കാന്‍ ആശുപത്രിജീവനക്കാരനായ വെങ്കടേഷിനെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. 

മുപ്പതുകാരനായ വെങ്കടേഷ് ഭാര്യയുമായി ദീപയുമായി നിരന്തരം വഴക്കിടുമായിരുന്നു. ഇന്നലെ വൈകുന്നേരം ജോലികഴി‍ഞ്ഞ് വീട്ടിലെത്തിയ വെങ്കടേഷ് ഭാര്യക്ക് തലവേദയ്ക്കുള്ള മരുന്നിന് പകരം ഉറക്കഗുളികകള്‍ നല്‍കി. ഇവര്‍ മയക്കത്തിലായ സമയത്ത് കടയിലെത്തി വിഷം വാങ്ങുകയും, തിരികെ വീട്ടിലെത്തിയ ശേഷം സിറിഞ്ചുപയോഗിക്ക് ദീപയുടെ ശരീരത്തില്‍ കുത്തിവയ്ക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടിലേയ്ക്ക് ഫോണ്‍ വിളിച്ച വെങ്കടേഷ് താന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ദീപ അനക്കമില്ലാതെ കിടക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവരുമെത്തി ദീപയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിട്ട് രണ്ടുമണിക്കൂറായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവത്തില്‍ സംശയം തോന്നിയ ഭാര്യാപിതാവ് പൊലീസില്‍ പരാതി നല്‍കി, തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വെങ്കടേഷ് കുറ്റം സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...