ആലപ്പുഴയിൽ കാപ്പാ കേസ് പ്രതി കുത്തേറ്റ് മരിച്ചു; സഹോദരൻ കസ്റ്റഡിയിൽ

mahesh-murder-2
SHARE

ആലപ്പുഴ പള്ളിപ്പുറത്ത്  കാപ്പാകേസ് പ്രതി സ്വന്തം സഹോദരന്റെ കുത്തേറ്റു മരിച്ചു. കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഗിരീഷിനെ ചേർത്തല പോലിസ് കസ്റ്റഡിയിൽ എടുത്തു.

പുലർച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്.  ഇന്നലെ വൈകുന്നേരം മുതൽ മഹേഷും സഹോദരൻ ഗിരീഷുമായി മദ്യപിച്ച ശേഷം വഴക്ക് ഉണ്ടായിരുന്നു. അർദ്ധരാത്രിയോടെ ഗിരീഷിന്റെ വീടിന് മുന്നിൽ വെച്ച് അടിപിടിയുണ്ടായി. തുടർന്നാണ് മഹേഷിന കുത്തേറ്റത്. അടിവയറ്റിൽ ആഴ്ത്തിൽ മുറിവേറ്റ മഹേഷിനെ പിതാവാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ  ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. 

ഏറെനാളായി സഹോദരങ്ങൾ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ  പോലീസിന് മൊഴി നൽകി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് മഹേഷ് പുറത്തിറങ്ങിയത്.  

MORE IN Kuttapathram
SHOW MORE
Loading...
Loading...