മീൻ ലോറിയിൽ കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

ganja-arrest-1
SHARE

മീൻ ലോറിയിൽ കടത്താന്‍ ശ്രമിച്ച പതിനെട്ട് കിലോ കഞ്ചാവ്  പൊലീസ് പിടികൂടി.  കാസർഗോഡ് മായിപ്പാടിയിലാണ് സംഭവം.  കഞ്ചാവ് സംഘത്തിലേതെന്ന് സംശയിക്കുന്ന യുവാവിനെ  പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് മീൻ ലോറിയെത്തിയത്.  പൊലീസിന്റെ വാഹന പരിശോധന കണ്ട് നിർത്താതെ അമിത വേഗതയിയിൽ പോയ പിക്കപ്പ് വാൻ  പിന്നീട് മായിപ്പാടിയിലെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഡ്രൈവർ ഓടിച്ചു കയറ്റി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന  രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബൈക്കിൽ ലോറിയെ പിന്തുടർന്നെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി. തുടർന്ന് പൊലീസ്നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പിക്കപ്പ് വാൻഎറണാകുളം റജിസ്ട്രേഷനിൽ ഉള്ളതാണ്. മംഗലൂരുവിലേക്ക് മീൻ എടുക്കുന്നതിനായി പോകുകയായിരുന്നെന്നാണ് വിവരം.  മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബൈക്കിൽ പിന്തുടർന്ന യുവാവ് ആണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...