ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന; കുന്ദമംഗലത്ത് കഞ്ചാവ് വേട്ട

ganja01
SHARE

കോഴിക്കോട് കുന്ദമംഗലത്ത്  കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവുമായി പുള്ളിക്കോത്ത് ഇസ്മയില്‍ പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വിലവരും. കുന്ദമംഗലം കല്ലുംപുറത്തുള്ള വാടകവീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആരാമ്പ്രത്ത്  ബൈക്കിലെത്തിയ ഇസ്മയിലെ പരിശോധിച്ചപ്പോള്‍ ആദ്യം രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കഞ്ചാവ് കയ്യിലുണ്ടെന്ന് പ്രതി സമ്മതിച്ചു. 

ഇസ്മയിലിന്‍റെ വാടക വീട്ടിലെത്തിയ പൊലിസ്, സൂക്ഷിച്ചു വച്ച എട്ട് കിലോ കഞ്ചാവ്  കൂടി കയ്യോടെ പിടികൂടി. ലോറി ഡ്രൈവറായ ഇസ്മയില്‍ ആന്ധ്രയില്‍ നിന്നാണ് ക‍ഞ്ചാവ് എത്തിച്ചത്.  ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തുന്നതാണ് രീതി. കഞ്ചാവ് കടത്ത് തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ എന്നാണ് ഇസ്മയില്‍ നല്‍കിയ മൊഴിയെങ്കിലും പൊലിസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കൊടുവള്ളി ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് ഇസ്മയില്‍ സ്ഥിരമായി ക‍ഞ്ചാവ് വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

അതിനാല്‍ തന്നെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇസ്മയില്‍ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ് കടത്തിനു പിന്നിലെ പ്രധാനികള്‍ വലയിലാകുമെന്നാണ് പ്രതീക്ഷ. 

MORE IN Kuttapathram
SHOW MORE
Loading...
Loading...