പൊലീസിനെ കുത്തി രക്ഷപെടാന്‍ ശ്രമം; വെടിവച്ചു കീഴ്പ്പെടുത്തി

criminalabbed03
SHARE

രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പിച്ച പ്രതിയെ വെടിവച്ചു കീഴ്പ്പെടുത്തി. കൊലപാതകക്കേസിലെ പ്രതികളായ സതീഷ്, മനേഷ് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്ന് പിടികൂടിയത്. 

സംഭവമുണ്ടായത്. ബെംഗളൂരുവില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളായ സതീഷും , മനേഷും നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെക്കുടുക്കാന്‍‍ പൊലീസ് കെണിയോരുക്കിയത്. പുലര്‍ച്ചെ രണ്ട് നാല്‍പ്പതോടെ ബിടിഎം ലേയൗട്ടില്‍ വച്ച് പൊലീസ് ഇവരെ വളഞ്ഞു. എന്നാല്‍ പൊടുന്നനെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ സിവില്‍ പൊലീസ് ഒാഫീസര്‍ ഹനുമേഷിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. 

മറ്റ് പൊലീസുകാര്‍ക്കുനേരെയും കത്തിവീശിയതോടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ കേശവമൂര്‍ത്തി പ്രതികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. മുന്‍ കൗണ്‍സിലറുടെയടക്കം മൂന്ന് കൊലപാതകക്കേസുകളിലും നിരവധി ക്രിമിന്ല്‍ കേസുകളിലെയും മുഖ്യപ്രതിയാണ് സതീഷ്. രണ്ട് കൊലപാതകക്കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്  മനേഷ്. പരുക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...