ദര്‍ബാര്‍ ടെലിവിഷന്‍ ചാനലില്‍; ‍ഞെട്ടി സിനിമ ലോകം; ഒടുവിൽ

darbar-poster-out
SHARE

ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തെ െഞട്ടിച്ച് രജനികാന്തിന്‍റെ പുതിയ ചിത്രമായ ദര്‍ബാര്‍ ടെലിവിഷന്‍ ചാനലില്‍ സംപേഷണം ചെയ്തു. മധുരയിലെ പ്രാദേശിക കേബിള്‍ ടിവിയാണ്  കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമ സംപ്രേഷണം ചെയ്തത്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് അണ്ണാ.ഡി.എം.കെ. നേതാവായ കേബിള്‍ ടി.വി ഉടമ അറസ്റ്റിലായി.

തിയേറ്ററുകളില്‍ പൊങ്കല്‍ ഉല്‍സവം തീര്‍ത്തു തലൈവരുടെ  ദര്‍ബാര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.അതിനിടെയാണ്  ഇന്നലെ മധുര തിരുമംഗലത്തെ കേബിള്‍ ടി.വി ഉടമ വരിക്കാര്‍ക്ക് സിനിമ സൗജന്യമായി പ്രദര്‍ശിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ  കേബിളില്‍ കൂടി സിനിമ കാണിക്കുകയായിരുന്നു.  

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന  വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തായിരുന്നു കേബിള്‍ ടിവി ഉടമയുടെ സിനിമ റിലീസ്. ഉടന്‍ സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് മധുര എസ്.പിക്കു പരാതി നല്‍കി .ഇതിന്റെ അടിസ്ഥാനത്തില്‍  അടുത്തിടെ പഞ്ചായത്തു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ.ബി.വി ജയരാമനെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

അതിനിടെ വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി സിനിമ  പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചു നിര്‍മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാട്സ് ആപ്പില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതിന്റെ  ഷോട്ട് അയച്ചു നല്‍കാന്‍ കമ്പനി ആരാധകരോട്  അഭ്യര്‍ഥിക്കുകയും ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...