കഞ്ചാവ് കൈമാറ്റത്തിനു വാട്സാപ്പ് കൂട്ടായ്മകൾ; 121 പേർ എക്സൈസ് നിരീക്ഷണത്തിൽ

idukki-ganja-3
SHARE

കഞ്ചാവ് കൈമാറ്റത്തിനു ഇടുക്കി ജില്ലയിൽ വാട്സാപ്പ് കൂട്ടായ്മകൾ സജീവം. 6 കൂട്ടായ്മകളിൽ അംഗങ്ങളായ 121 പേർ എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടം എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് കഞ്ചാവ് കൈമാറ്റത്തിനു വാട്സാപ് ഗ്രൂപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തിയത്.

കഞ്ചാവ് വില്പന സംഘങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എക്സൈസ് ശേഖരിച്ചു വരികയാണ്. ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും, അംഗങ്ങൾക്കെതിരായും  കേസെടുക്കാൻ എക്സൈസ് നിയമ ഉപദേശം തേടും. .  16 മുതൽ 24 വയസ് വരെ പ്രായമുള്ള വിദ്യാർഥികളാണ് ഈ ഗ്രൂപ്പുകളിലെ  അംഗങ്ങൾ.

ജില്ലയിലെ കഞ്ചാവ് വിൽപന സമീപ കാലത്തായി തകൃതിയായി നടക്കുന്നുണ്ട്.  പൊലീസ് നടത്തുന്ന പരിശോധനകൾ, എക്സൈസിന്റെ പരിശോധന എന്നിവ വാട്സാപ് ഗ്രൂപ്പുകളിലൂടെ തത്സമയം വിതരണക്കാരും, വാങ്ങാനെത്തുന്നവരും അറിയും. പൊലീസിന്റെയും, എക്സൈസിന്റെയും, ഇന്റലിജൻസ് വിഭാഗത്തിന്റെയും നീക്കങ്ങൾ മാഫിയ സംഘം ചോർത്തുന്നുണ്ട്. 

ജില്ലയിലെ ടൂറിസ്റ്റ് മേഖലകൾ കേന്ദ്രമാക്കി വൻ കഞ്ചാവ് കച്ചവടമാണ് നടക്കുന്നത്. നെടുങ്കണ്ടത്ത് കഞ്ചാവുമായി  പിടിയിലായ 2 പേരിൽ നിന്നാണ് വാട്സാപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം പുറത്തായത്. ഗ്രൂപ്പിൽ നിന്നും പുറത്തായ ചിലരും എക്സൈസിനു വിവരം കൈമാറി. വിൽപനക്കാർക്കും, വാങ്ങാനെത്തുന്നവർക്കും ഇടനിലക്കാർക്കും മൂന്ന് ഗ്രൂപ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ  വിദ്യാർഥികളുടെ കഞ്ചാവ് കൈമാറ്റത്തിനു 3 ഗ്രൂപ്പും പ്രവർത്തിക്കുന്നത്. 

 വിൽപനക്കാർ പുതിയ  സ്റ്റോക്ക് വരുന്ന വിവരം വാട്സാപ്പിലൂടെ കൈമാറും. ചെക്ക് പോസ്റ്റ് ഒഴിവാക്കി കമ്പംമെട് വഴിയുള്ള ഊടുവഴിയിലൂടെ കഞ്ചാവ് കടത്ത്. കടത്തുന്ന സമയം പുലർച്ചെ 3 മുതൽ 5 വരെയാണ്. വാങ്ങാനെത്തുന്നവർ വാഹനം ഊടുവഴി അവസാനിക്കുന്ന ചെക്ക്പോസ്റ്റിനു അര കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് എത്തിക്കണം. ഇത്തരത്തിലാണ് കച്ചവടം. 

കഴിഞ്ഞ 3 മാസത്തിനിടെ നെടുങ്കണ്ടത്തു 7 ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്ലാനിങ്ങ് നടന്നത് വാട്സാപ്പിലൂടെയാണ്. നെടുങ്കണ്ടത്തു പിടിയിലായ കഞ്ചാവ് കടത്തുകാരിൽ നിന്നാണ് എക്സൈസിനു വിവരം ലഭിച്ചത്.

നിരവധി തവണ എക്സൈസ് ഉദ്യോഗസ്ഥരെ സമാന മാർഗത്തിലൂടെ ആക്രമിക്കാൻ വാട്സാപ്പ് കൂട്ടായ്മ അംഗങ്ങൾ ശ്രമം നടത്തി. ഇതു പരാജയപ്പെട്ടു. കഞ്ചാവ് വേട്ടക്കു വിവരം ലഭിക്കുന്ന കേസുകളിൽ എക്‌സൈസ് രാത്രി കാല പരിശോധനക്ക് എത്തുന്നത് പതിവാണ്. പ്രതികൾ പിടിയിലായാൽ   അപ്പോൾ തന്നെ കൂട്ടാളികൾക്കു വാട്സാപ്പ് സന്ദേശം പായും. ഇതോടെ മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം മനസിലാക്കി  ആക്രമിക്കാൻ വരെ ക്രമീകരണങ്ങൾ നടത്തും.

നവ മാധ്യമങ്ങൾ വഴിയുള്ള ലഹരികടത്തിന് എതിരെ കർശന നടപടി വരും ദിവസങ്ങളിൽ ഉണ്ടാകും.

MORE IN Kuttapathram
SHOW MORE
Loading...
Loading...