മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം; എഴുപതുകാരൻ കസ്റ്റഡിയിൽ

minor-rape-arrest-1
SHARE

എറണാകുളം പെരുമ്പാവൂരില്‍ മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ എഴുപതുകാരനായ തമിഴ്നാട് സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂരില്‍ കൂലിപ്പണിക്കെത്തിയ തമിഴ്നാട് സ്വദേശികളുടെ മൂന്നു വയസുള്ള കുഞ്ഞിനെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ വീടിനു സമീപം താമസിച്ചിരുന്ന എഴുപതുകാരനായ പഴനിയെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.  മിഠായി നല്‍കാമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അറിയാതെ ഇയാള്‍ കുഞ്ഞിനെ വിളിച്ചു കൊണ്ട് പോയത്. തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത് താമസിക്കുന്ന പഴനിയുടെ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തി. 

കുഞ്ഞിന്‍റെ നെഞ്ചില്‍ കടിയേറ്റ പാട് കണ്ടതിനെ തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കളോട് കുഞ്ഞ് പീഡനശ്രമത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. പീഡനശ്രമം നടന്നുവെന്ന് വ്യക്തമായതോടെ  പഴനിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...