കട്ടപ്പനയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍

kattappana-rape
SHARE

കട്ടപ്പനയിൽ പന്ത്രണ്ട്  വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ  പൊലീസ് അറസ്റ്റു ചെയ്തു. പുളിയന്മല അമ്പലമേട് സ്വദേശി  തങ്കച്ചനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. പെൺകുട്ടി അമ്മയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ മദ്യലഹരിയിൽ എത്തിയ തങ്കച്ചൻ കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുവാൻ ശ്രമിക്കുകയായിരുന്നു.  അമ്മ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ച് വന്നപ്പോൾ പേടിച്ച് വിറച്ച്കരഞ്ഞുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വണ്ടൻമേട് പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടയിൽ നാട്ടുകാർ തങ്കച്ചനെ പിടികൂടി പൊലീസിൽ എൽപ്പിക്കുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമം,  പീഡന ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തങ്കച്ചനെതിരെ  കേസെടുത്തത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...