മദ്യപിച്ചെത്തി മര്‍ദിച്ച ഭർത്താവിനെ കൊലപ്പെടുത്തി; ആഭ്യന്തരമന്ത്രിക്ക് മുന്നിൽ വീട്ടമ്മയുടെ വെളിപ്പെടുത്തൽ

haryana-murder
SHARE

ഹരിയാനയില്‍ ആഭ്യന്തരമന്ത്രിയുടെ മുന്‍പില്‍ ഭര്‍ത്താവിനെ കൊന്നെന്ന് വെളിപ്പെടുത്തി വീട്ടമ്മ. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിനെ രണ്ടുവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയെന്നാണ് ഭാര്യ സുനില്‍കുമാരി െളിപ്പെടുത്തിയത്. വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്ജിന് നേരിട്ട് നല്‍കിയ കത്തിലാണ് വീട്ടമ്മയായ സുനില്‍കുമാരി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹരിയാന പൊലീസിലെ എ.എസ്.ഐയായിരുന്ന ഭര്‍ത്താവ് റോഹ്താസ് സിങ്ങിനെ രണ്ടുവര്‍ഷം മുന്‍പ് താന്‍ കൊലപ്പെടുത്തിയെന്ന് മന്ത്രിക്ക് നല്‍കിയ കത്തില്‍ സുനില്‍കുമാരി വെളിപ്പെടുത്തി. ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും തൂക്കിലേറ്റണമെന്നും സുനില്‍കുമാരി മന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രിയുടെ വസതിയിലുണ്ടായിരുന്ന പൊലീസ് ഇവരെ കസ്്റ്റഡിയിലെടുത്തു. 

2017 ജൂലൈ 15നാണ് റോഹ്താസ് സിങ്ങിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. അന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍, കൃത്യം നടത്തിയത് എങ്ങനെയാണെന്ന് മന്ത്രിക്ക് മുന്‍പാകെ വീട്ടമ്മ വെളിപ്പെടുത്തി. സംഭവം നടന്ന ദിവസം രാത്രി വൈകി മദ്യപ്പിച്ചെത്തിയ ഭര്‍ത്താവ് പതിവുപോലെ തന്നെ മര്‍ദ്ദിച്ചു. ഇതിനിടെ, ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ വായില്‍ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് സുനില്‍കുമാരിയെ അറസ്റ്റ് ചെയ്തു. 

പോസ്റ്റുമോര്‍ട്ടത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ വീട്ടമ്മയുടെ വെളിപ്പെടുത്തലില്‍ വാസ്തവമുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...