വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്റെ 2 വയസ്സുള്ള അനന്തിരവനെ വാഷിങ് മെഷീനിലിട്ട് കൊന്നു

toddler-machine
SHARE

വിവാഹ അപേക്ഷ നിരസിച്ചതിന് പ്രതികാരമായി കാമുകന്റെ 2 വയസ്സുള്ള അനന്തിരവനെ വാഷിങ് മെഷീനിൽ ഇട്ട് കൊലപ്പെടുത്തി. മൻപ്രീത് കൗർ എന്ന സ്ത്രീയാണ് ക്രൂരത ചെയ്തത്. പഞ്ചാബിലെ കപുർതലയിലാണ് സംഭവം. അഥിരാജ് എന്ന ആൺകുട്ടിയെയാണ് ഈ സ്ത്രീയുടെ വീട്ടിലെ വാഷിങ് മെഷീനിൽ നിന്ന് ജീവനറ്റ നിലയിൽ കണ്ടെത്തിയത്. 

മന്‍പ്രീതിന്റെ അയൽവാസിയാണ് ഈ കുട്ടിയുടെ അമ്മയുടെ സഹോദരൻ. ഇയാളുമായി ഈ സ്ത്രീ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും പിന്മാറിയത് ഇവർക്ക് സഹിക്കാനായില്ല. ഇയാൾ മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഈ വിവാഹം നീണ്ടുപോകാൻ വേണ്ടിയാണ് ഇവർ കുട്ടിയെ വധിക്കാൻ ലക്ഷ്യമിട്ടത്. വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയുമായി എത്തിയ കുട്ടിയും സുഹൃത്തുക്കളും മൻപ്രീതിന്റെ വീട്ടിലേക്കും ചെന്നിരുന്നു. മറ്റ് രണ്ട് കുട്ടികൾ തിരികെ എത്തിയെങ്കിലും അഥിരാജിനെ കാണാനില്ലായിരുന്നു. 

കുട്ടിയെ കണ്ടെത്താനാകാതെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടി മൻപ്രീതിന്റെ വീടിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തി. കുട്ടിയെ വാഷിങ് മെഷീനിലിട്ട് അത് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. കറങ്ങുന്ന മെഷീനിൽ അകപ്പെട്ട് കുട്ടി ദാരുണമായി കൊലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...