മൂന്നാറില്‍ ക്ഷേത്രത്തിലും സമീപത്തെ കടകളിലും മോഷണം; അന്വേഷണം തുടങ്ങി

theft
SHARE

മൂന്നാര്‍ ഗ്രാംസ് ലാന്‍ഡിലെ പാര്‍വതിയമ്മന്‍ അമ്പലത്തിലും സമീപത്തെ കടകളിലും മോഷണം. രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണവും ക്ഷേത്രത്തിലെ സാധനങ്ങളും  മോഷ്ടിച്ചു. ദേവികുളം പൊലീസ് അന്വേഷണം തുടങ്ങി.

മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍  ഗ്രാംസ് ലാന്‍ഡിലെ പാര്‍വ്വതിയമ്മന്‍ അമ്പലത്തിലും സമീപത്തെ പെട്ടിക്കടയിലുമാണ്  മോഷണം നടന്നത്. പുലര്‍ച്ചെ 3 മണിയോടെയാണ് മോഷണമെന്ന് സൂചന. ക്ഷേത്ര കവാടത്തിലെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് രണ്ട് ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിരുന്ന പണമെടുത്തു. മോഷണം നടത്തിയവര്‍ ക്ഷേത്രത്തിന് സമീപമിരുന്ന്  മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. 

ശബരിമല കാലത്തോട്  അനുബന്ധിച്ച് നിരവധി ഭക്ത്മാരാണ് ക്ഷേത്രത്തില്‍ വിവിധ പൂജകള്‍ക്കായി എത്തുന്നത്. ഇതിനിടെയാണ്  മോഷണം

MORE IN Kuttapathram
SHOW MORE
Loading...
Loading...