തിരുവമ്പാടിയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘം

thiruvambadi-maoist
SHARE

കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. ആയുധധാരികളായ മൂന്നംഗ സംഘമാണ് കര്‍ഷകന്റെ വീട്ടിലെത്തി മൂന്നരമണിക്കൂറോളം ചിലവഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയും മാവോയിസ്റ്റ് സംഘം ഈ മേഖലയിലെത്തിയിരുന്നു.

മുണ്ടയ്ക്കല്‍ ബെന്നിയുടെ വീട്ടിലാണ് ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്ന മാവോയിസ്റ്റ് സംഘം രാത്രി ഏഴുമണിയോടെയെത്തിയത്. ആഹാരം പാചകം ചെയ്ത് കഴിച്ചശേഷം ലഘുലേഖകള്‍ നല്‍കി. അരിയും വാങ്ങി രാത്രി പത്തരയോടെയാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. കല്‍പറ്റ സ്വദേശി സോമന്‍ സംഘത്തിലുണ്ടെന്ന് പൊലീസ് സ്ഥരീകരിച്ചു. ഒരാഴ്ചക്കിടയില്‍ രണ്ടാംവട്ടവും മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്തുവന്നത് പൊലീസിന് വെല്ലുവിളിയായി. 

തുറക്കല്‍ ജോജയുടെ വീട്ടിലാണ് ഇതിന് മുന്‍പ് മൂന്നംഗ സംഘം എത്തിയത്. എട്ടുമണിക്കെത്തിയ സംഘം പത്തരയോടെ മടങ്ങുകയും ചെയ്തു. അതേ സംഘം തന്നെയാണോ ബെന്നിയുടെ വീട്ടലെത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞമാസം കൂടരഞ്ഞിയിലും പൊന്നാങ്കയത്തും മാവോയിസ്റ്റുകളെത്തിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...