ആലത്തൂരില്‍ 350 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി

alathur-spirit
SHARE

പാലക്കാട് ആലത്തൂരില്‍ പത്തു കന്നാസുകളിലായി കാറില്‍ കടത്തിയ 350 ലീറ്റര്‍ സ്പിരിറ്റ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. കാറിലുണ്ടായിരുന്ന ചിറ്റൂര്‍ സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇൗവര്‍ഷം നാലു കേസുകളിലായി നാലായിരം ലീറ്റര്‍ സ്പിരിറ്റാണ് ജില്ലയില്‍ പിടികൂടിയത്.

വടക്കഞ്ചേരിയില്‍ നിന്ന് കണ്ണമ്പ്രയിലേക്ക് പോകുന്ന വഴിയില്‍ കൊന്നന്‍ചേരിയില്‍ വച്ചാണ് സ്പിരിറ്റുകടത്തിയ കാര്‍ എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. കാറിന്റെ സീറ്റിനടിയിലും പിന്നിലുമായി 35 ലീറ്ററിന്റെ പത്തു കന്നാസുകളിലായാണ് സ്പിരിറ്റു സൂക്ഷിച്ചിരുന്നത്. 350 ലീറ്റര്‍ സ്പിരിറ്റ് തെക്കന്‍ജില്ലകളിലേക്ക് എത്തിക്കാനായിരുന്നു നീക്കമെന്നാണ് സൂചന. വാഹനത്തിലുണ്ടായിരുന്ന ചിറ്റൂര്‍ വണ്ണാമട സ്വദേശികളായ സിദ്ദിഖ് , രാജേഷ് എന്നിവരെ അറസ്റ്റു ചെയ്തു. എക്സൈസുകാരെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ സാഹസീകമായാണ് പിടികൂടിയത്. സ്പിരിറ്റ് എവിടെ നിന്ന് ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. തൃശൂര്‍ കേന്ദ്രീകരിച്ചുളള സ്പിരിറ്റുലോബിയിലേക്കും അന്വേഷണം തുടങ്ങി. പിടിയിലായവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നാണ് സൂചന.

ആലത്തൂര്‍ എക്സൈസ് റേഞ്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊഴിഞ്ഞാമ്പാറയില്‍ 2240 ലീറ്റര്‍ സ്പിരിറ്റും, മെയ് ഒന്നിന് ചിറ്റൂരില്‍ 500 ലീറ്ററും , മെയ് 26 ന് തൃത്താലയില്‍ ആയിരം ലീറ്ററും പിടികൂടിയിരുന്നു. കളളുഷാപ്പുകളിലേക്കും ബാറുകളിലേക്കുമാണ് വ്യാപകമായി സ്പിരിറ്റ് കടത്തുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...