പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ടോ? എങ്കിൽ കരുതിയിരിക്കുക; ആദ്യ അറസ്റ്റ് തമിഴ്നാട്ടിൽ

porn-2
SHARE

സമൂഹ മാധ്യമങ്ങളിലൂടെ അടക്കം  കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നവരെ തേടി രാജ്യവ്യാപകമായി നടക്കുന്ന പരിശോധന  തുടരുന്നതിനിടെ ആദ്യ കേസ് തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശി ക്രിസ്റ്റഫര്‍  അല്‍ഫോണ്‍സെന്നയാളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു െചയ്തു. തമിഴ്നാട്ടില്‍ മാത്രം ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 1500 ഐ.പി അഡ്രസുകളുടെ ഉടമകളെ തിരിച്ചറിയാന്‍ സൈബര്‍ സെല്ല് പരിശോധന കടുപ്പിച്ചു.

സ്ഥിരമായി  പോണ്‍ സൈറ്റുകളിലെത്തി അശ്ലീല  ചിത്രങ്ങള്‍ കാണുന്ന സ്വഭാവുണ്ടോ? ഒരിക്കലെങ്കിലും ഇങ്ങിനെ കണ്ട കൂട്ടത്തില്‍ പ്രയപൂര്‍ത്തിയാകാത്ത ആണിന്റെയും പെണ്ണിന്റെയും ദൃശ്യങ്ങളുണ്ടോ? കരുതിയിരിക്കുക. . എപ്പോള്‍ വേണമെങ്കിലും പോക്സോ വകുപ്പുകള്‍ ചുമത്തിയ  അറസ്റ്റ് വാറണ്ടുമായി  പടികടന്നു പൊലീസ് വാഹനം കടന്നുവരാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകന്നവരെയും കണ്ടെത്താന്‍ രാജ്യമൊട്ടാകെ നടക്കുന്ന പരിശോധനകള്‍ തുടരുകയാണ്.  

രാജ്യത്തെ ആദ്യ അറസ്റ്റ് അയല്‍ സംസ്ഥാനമായ  തമിഴ്നാട്ടില്‍ നടന്നിരിക്കുന്നു. സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും  ചെയ്യുന്നവരുടെ ഐ.പി അഡ്രസുകള്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലിലാണ് തിരിച്ചിറപ്പള്ളിയില്‍ ഒരാള്‍ പിടിയിലായത്.‍. തിരുച്ചിറപ്പള്ളി പാലക്കര സ്വദേശി ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സിയെന്ന നാല്‍പത്തിരണ്ടുകാരനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അകത്തായത്.

എസി മെക്കാനിക്ക് ആയ ക്രിസ്റ്റഫര്‍ നാഗര്‍കോവിലില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു.മാസങ്ങള്‍ക്കു മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. തിരിച്ചുവന്നതിനുശേഷം മുഴുവന്‍ സമയവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്യുകയുമായിരുന്നു. നിലവന്‍ ആദവന്‍ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ദൃശ്യങ്ങള്‍  പ്രധാനമായിട്ടും പങ്കുവച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളി സിറ്റി പൊലീസിന്റെ സൈബര്‍  സെല്‍ ക്രിസ്റ്റഫറിന്റെ ഫേസ്ബുക്ക് പേജ് ട്രാക്ക് ചെയ്ത് സ്ഥിരീകരിച്ചു.

സൈബര്‍ സെല്ല് ഈ പേജ് ബ്ലോക്ക് ചെയ്തെങ്കിലും ക്രിസ്റ്റഫര്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി ദൃശ്യങ്ങള്‍ പങ്കുവച്ച് ആനന്ദം കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. ഇതിനായി ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു.ക്രിസ്റ്റഫറിനെ പതിനെഞ്ചു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.അതേ സമയം അശ്ലീസൈറ്റുകളിലെ സ്ഥിരം ഇടപാടുകാരെ തേടി പൊലീസ് ഇറങ്ങിയതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന്  തമിഴ്നാട് എ.ഡി.ജി.പി രവി പറഞ്ഞു. നേരത്തെ ഇത്തരം ആയിരത്തിയഞ്ചൂറ്  ഐ.പി അഡ്രസുകള്‍ കേന്ദ്ര സര്ക്കാര്‍ തമിഴ്നാടു പൊലീസിനു കൈമാറിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...