തൃശൂർ ചെപ്പാറ റോക്ക് ഗാര്‍ഡനില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; തല്ലിത്തകർത്തു

cheppara-rock-garden-2
SHARE

തൃശൂരി‌െല പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെപ്പാറ റോക്ക് ഗാര്‍ഡനില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. സോളാര്‍ വിളക്കുകളും ഇരിപ്പിടങ്ങളും തല്ലിതകര്‍ത്തു.

തൃശൂര്‍ െതക്കുംകര പഞ്ചായത്തിലാണ് ചെപ്പാറ റോക്ക് ഗാര്‍ഡന്‍. 45 ലക്ഷം രൂപ ചെലവഴിച്ച് ഈയിടെ നീവകരിച്ചു. മദ്യപിച്ചെത്തുന്ന സംഘങ്ങള്‍ വിനോദസഞ്ചാര േകന്ദ്രത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നത് പതിവാണ്. സോളാര്‍ വിളക്കുകള്‍ ഉടച്ചു. കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ കേടുവരുത്തി. മദ്യക്കുപ്പികള്‍ പാറയ്ക്കു മുകളില്‍ എറിഞ്ഞുടയ്ക്കുന്നതും പതിവ്. നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സാമൂഹിക വിരുദ്ധരുടെ അക്രമം. 

സന്ദര്‍ശകര്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണിത്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക മാത്രമാണ് പോംവഴി. സാമൂഹിക വിരുദ്ധരെ നേരിടാന്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും ആലോചിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...