യൂട്യൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; സുഹൃത്ത് വെടിയേറ്റു മരിച്ചു; അറസ്റ്റ്

vilangad-death
SHARE

കോഴിക്കോട് വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചതില്‍ സൃഹൃത്ത് അറസ്റ്റില്‍. ഇന്ദിരാ നഗര്‍ സ്വദേശി ലിപിന്‍ മാത്യുവാണ് അറസ്റ്റിലായത്. ലിപിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നു വെടിയേറ്റാണ് റഷീദ് മരിച്ചത്.അബദ്ധത്തില്‍ വെടിയുതിര്‍ത്തെന്നാണ് ലിപിന്‍ പൊലിസിനോട് പറഞ്ഞത്.ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതാണ് തോക്കെന്നും ഇതിന് ലൈസന്‍സ് ഇല്ലെന്നും പൊലിസ് കണ്ടെത്തിയിരുന്നു

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്  നായാട്ടിനിടെ  റഷീദ് വെടിയേറ്റ് മരിച്ചത്. റഷീദും സുഹൃത്തായ ലിപിന്‍ മാത്യുവും ഒരുമിച്ചാണ് പുള്ളിപ്പാറ വനത്തിലേക്ക് നായാട്ടിനു പോയത്. ഇതിനിടയില്‍ റഷീദ് വീണെന്നും അപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയെന്നുമായിരുന്നു ലിപിന്‍ മാത്യു ആദ്യം പൊലിസിനോട് പറഞ്ഞത്.എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ലിപിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് റഷീദ് മരിച്ചതെന്ന് വ്യക്തമായത്.

മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ്  ലിപിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതാണ് നാടന്‍ തോക്ക് .ഇതിന് ലൈസന്‍സും ഉണ്ടായിരുന്നില്ല. യൂ ട്യൂബിലൂടെയാണ് തോക്കുണ്ടാക്കാന്‍ പഠിച്ചതെന്നാണ് പൊലിസിനു നല്‍കിയ മൊഴി. റഷീദിന്റെ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  പുള്ളിപ്പാറ വനത്തിനു സമീപം വച്ചായതിനാലും നായാട്ടിനിടെ ഉണ്ടായ അപകടമായതിനാലും വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി  പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...