പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി: മുന്‍ പൊലീസുകാരൻ ഉൾപ്പെടെ 4 പേർ പിടിയിൽ

odisha-rape-3
SHARE

ഒഡീഷയിലെ പുരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസുകാരനുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പീഡനം നടന്നത് പൊലീസ് ക്വാര്‍ട്ടേസില്‍. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 

ഹൈദരബാദില്‍ വനിത വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനിരയായത്. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിന് സസ്പെന്‍ഷനിലായ പൊലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സേത്തിയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിങ്കളാഴച്ച വൈകിട്ടാണ് സംഭവം. ഭുവനേശ്വറില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടാതെ ബസ് പോയി. 

അടുത്ത ബസ് വരാനായി കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ നാലംഗസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസ് ക്വാട്ടേര്‍സിലെത്തിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് രക്ഷപ്പെടാന്‍ സഹായിച്ചത്. രക്ഷപ്പെടുന്നതിനിടെ പ്രതികളിലൊരാളുടെ തിരിച്ചറിയല്‍ രേഖ പെണ്‍കുട്ടിക്ക് ലഭിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...