വികലാംഗയായ അമ്മയെ മകൻ പിതാവിന്റെ മുന്നിലിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

nedugandam-attack-3
SHARE

നെടുങ്കണ്ടത്ത് വികലാംഗയായ അമ്മയെ മകൻ പിതാവിന്റെ  മുന്നിലിട്ട് പീഡിപ്പിക്കുവാൻ ശ്രമിച്ചതായി പരാതി. വീട്ടിൽവെച്ച് ആക്രമിച്ച ശേഷം  പീഡിപ്പിക്കുവാൻ ശ്രമിച്ചതായാണ് പരാതി. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അറുപത്തിനാലുകാരിയെയാണ്  മകൻ വീട്ടിലിട്ട് മർദിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കഴിഞ്ഞ 27 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. മകനും ഭര്‍ത്താവും  ചേര്‍ന്ന് വീട്ടില്‍വെച്ച് ആക്രമിച്ചു. വികലാംഗകൂടിയായ പരാതിക്കാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ ഇവർ ഇപ്പോൾ ബന്ധുവീട്ടിലാണ്. പൊലീസ് പ്രതിയെ പിടികൂടുവാൻ തയ്യാറാവുന്നില്ലെന്നാണ്  ആരോപണം.

പരാതിക്കാരിയെ മുന്‍പ് ആക്രമിച്ചതിന് മകനെതിരെ വധശ്രമത്തിന് നെടുങ്കണ്ടം സ്റ്റേഷനിൽ കേസുണ്ട്. പീഡനത്തിനാണ് നെടുങ്കണ്ടം പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. സ്വത്ത് തർക്കത്തെ തുടർന്ന്  പല തവണ  മകൻ അമ്മയെ മർദിച്ചിട്ടുണ്ട്. കഞ്ചാവ്   കേസിൽ  പ്രതിയാണ്  ഭർത്താവ്. മുമ്പ് പീഡനശ്രമമുണ്ടായപ്പോൾ മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും ഇവർ പരാതി നൽകിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...