ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കേസ്: ഒരു വിഭാഗത്തെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

kollam-attack-arrest-2
SHARE

കൊല്ലം പുത്തൂര്‍മുക്കില്‍ ഇരുവിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കേസില്‍ ഒരു വിഭാഗത്തെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. മറുവിഭാഗത്തിന്റെ ഭീഷണികാരണം ഭാര്യവീട്ടില്‍ പോകാന്‍പോലും സാധിക്കുന്നില്ലെന്ന് കാട്ടി കേസില്‍ നേരത്തെ അറസ്റ്റിലായ യുവാവ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ കഴിഞ്ഞ ഒക്ടോബര്‍ ആറാം തീയതിയായിരുന്നു സംഘര്‍ഷം. ഭാര്യവീടിന്റെ മുന്നില്‍ വെച്ചിരുന്ന കണ്ണനെല്ലൂര്‍ സ്വദേശിയായ ഷൈജുവിന്റെ ബൈക്ക് തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വിവരമറിഞ്ഞെത്തിയ ഷൈജുവിന്റെ സുഹൃത്തുക്കളും എതിര്‍ വിഭാഗവും തമ്മില്‍ കൂട്ടയടിയായി.രണ്ടു പേര്‍ക്ക് കുത്തേറ്റ സംഘര്‍ഷത്തില്‍ പതിനേഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരു വനിതയെ അടക്കം ഏഴു പേരെ അറസ്റ്റു ചെയ്തു.

എന്നാല്‍ ഒരു വിഭാത്തിനെതിരെ മാത്രമേ പൊലീസ് നടപടി എടുത്തുള്ളുവെന്നാണ് പരാതി. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദമാണ് പൊലീസ് നടപടി വൈകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...