മദ്യലഹരിയില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; 6 പേർക്കെതിരെ കേസ്

petrol-pump-price
SHARE

കൊല്ലം മടത്തറയിലെ പെട്രോള്‍ പമ്പില്‍ മദ്യലഹരിയില്‍ ഇരുവിഭാഗം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ഇന്ധനം നിറച്ചതിന്റെ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിക്ക് കാരണം.

കടയ്ക്കല്‍ മടത്തറിയിലുള്ള പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു കൂട്ടയടി. ഓട്ടോയിലെത്തിയ മദ്യ ലഹരിയിലായിരുന്ന ഒരു സംഘം വാഹനത്തില്‍ ഇന്ധനം നിറച്ചു. പണം നല്‍കാത്തിനെ തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമായി. ഇതിനിടയില്‍ ഓട്ടോയിലെത്തിയ മറ്റൊരു മദ്യപസംഘം വിഷയം ഏറ്റെടുത്തു. ഇത് കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രി വിട്ടു. കടയ്ക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കണ്ടാലറിയാവുന്ന ആറുപേരാണ് പ്രതികള്‍. 

MORE IN Kuttapathram
SHOW MORE
Loading...
Loading...