മരത്തടിക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, മകൾക്ക് ഗുരുതരപരുക്ക്

kasarkode-murder
SHARE

കാസർകോട് കാഞ്ഞിരടുത്തക്കയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .അക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരുക്കേറ്റു.

കാസർകോട് പെരിയ്ക്ക് സമീപം കാഞ്ഞിരടുത്തക്ക സ്വദേശി കല്യാണിയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്.  മരത്തടി ഉപയോഗിച്ചായിരുന്നു ആക്രമണം. അമ്മയെ പിടിച്ച് മാറ്റുന്നതിനിടെയാണ് ഇവരുടെ മകളായ ശരണ്യയ്ക്ക്  അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. നാട്ടുകാർ ചേർന്നാണ് പ്രതിയെ കീഴ്പെടുത്തിയത്. തുടർന്ന് അമ്പലത്തറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...