മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസിന്റ ഡ്രൈവര്‍ അറസ്റ്റിൽ

Kallada-driver-arrest
SHARE

മദ്യപിച്ച് വാഹനമോടിച്ചതിന് കല്ലട ബസിന്റ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിവിലേക്ക് പോയ ബസിന്റ ഡ്രൈവര്‍ കൃഷ്ണന്‍കുട്ടിയാണ് പിടിയിലായത്. കഴക്കൂട്ടത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടായപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചതാണന്ന് അറിയുന്നത്

വൈകിട്ട് ആറുമണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസാണ് ടെക്നോപാര്‍ക്കിന് മുന്നില്‍ വച്ച് കാറില്‍ ഇടിച്ചത്. എന്നിട്ടും നിര്‍ത്താതിരുന്ന ബസ് കാറിനെ മുന്നോട്ടേക്ക് നീക്കി കൊണ്ടുപോയി. ഈ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. കാറിന്റ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ പാലക്കാട് എലവഞ്ചേരി സ്വദേശി കൃഷ്ണന്‍കുട്ടി മദ്യപിച്ചതായി കണ്ടെത്തിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ഡ്രൈവറെ എത്തിച്ചാണ് സര്‍വീസ് പുനരാരംഭിച്ചത്. 

പിടിയിലായാളെ വൈദ്യപരിശോധനയ്ക്ക്  വിധേയനാക്കി. നേരത്തെ കല്ലട ബസില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥിരമായി മദ്യപിക്കുന്നവരെയോ ക്രിമിനല്‍ സ്വഭാവമുള്ളവരോയെ ജീവനക്കാരായി നിയമിക്കരുതെന്ന നിര്‍ദേശം പോലും പാലിക്കുന്നില്ലെന്നതിന്റ തെളിവാണ് പുതിയസംഭവം

MORE IN Kuttapathram
SHOW MORE
Loading...
Loading...