തൃശൂരിൽ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചാശ്രമം; പാതിവഴിയിൽ മോഷ്ടാക്കള്‍ മുങ്ങി

tsr-atm-theft
SHARE

തൃശൂര്‍ കൊണ്ടാഴി പാറമേല്‍പടിയില്‍ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. അയല്‍വാസികള്‍ കണ്ടതോടെ മോഷ്ടാക്കള്‍ കവര്‍ച്ച പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങി. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയുപേക്ഷിച്ചു. 

കൊണ്ടാഴി പാറമേല്‍പടി ജംക്ഷനിലെ എ.ടി.എം. കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാതിതുരന്നു. പുലര്‍ച്ചെ രണ്ടരയോടെ തൊട്ടടുത്ത വീട്ടുകാരന്‍ കള്ളന്‍മാരെ കണ്ടു. ശുചിമുറിയില്‍ പോകാന്‍ അയല്‍വാസി എണീറ്റപ്പോഴാണ് ഗ്യാസ് കട്ടറിന്‍റെ വെളിച്ചം കണ്ടത്. ഉടനെ, തൊട്ടടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലെറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ വണ്ടിയോടിച്ചു പോയി. 

മോഷ്ടാക്കള്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. എ.ടി.എം കൗണ്ടറിലെ കാമറയില്‍ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. കാനയില്‍ കുടുങ്ങിയ ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറോട് സഹായം തേടി. രോഗിയുമായി പോകുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ പക്ഷേ, സഹായിച്ചില്ല. കള്ളന്‍മാര്‍ നല്ല തൃശൂര്‍ ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.

MORE IN Kuttapathram
SHOW MORE
Loading...
Loading...