വിവാഹ ആഘോഷത്തിനിടെ വെടിവെപ്പ്; വിഡിയോഗ്രാഫർ മരിച്ചു; ദാരുണം

video-shoot
SHARE

വിവാഹ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിനിടെ വിഡിയോഗ്രാഫർ കൊല്ലപ്പെട്ടു. ബിഹാറിലെ വൈശാലിയിലാണ് ദാരുണ സംഭവം. മനോജ് ഷാ എന്ന ബിട്ടു ഷായാണ് വിവാഹ ആഘോഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. 

ചാണ്ഡിദനുഷ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാല്ചയാണ് സംഭവം. രാത്രിയിലായിരുന്നു ആഘോഷം. വിവാഹത്തിന്റെ ഭാഗമായ ജയ് മാല ചടങ്ങിനിടെ ചിലര്‍ ആഹ്ലാദ സൂചകമായി വെടിവെപ്പ് ആരംഭിച്ചു. അതിനിടെ ഒരു വെടിയുണ്ട വീഡിയോഗ്രാഫറുടെ നെഞ്ചില്‍ തറച്ചു.

ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന ഷാ തത്ക്ഷണം മരിച്ചു. ഇതിനിടെ വധുവരന്‍മാരുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഷായുടെ മൃതദേഹം അടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചു. കൊലപാതകത്തെക്കുറിച്ചറിഞ്ഞ പോലീസ് ശനിയാഴ്ച രാവിലെ എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...