വാടക കാറില്‍ കറങ്ങി റബര്‍ ഷീറ്റ് മോഷണം; സംഘം പിടിയിൽ

rubber-sheet-theft
SHARE

വാടക കാറില്‍ കറങ്ങി നടന്നു റബര്‍ ഷീറ്റ് മോഷ്ടിക്കുന്ന യുവാക്കളുടെ സംഘം കൊല്ലം ഏരൂരില്‍ പിടിയില്‍. സഹോദരങ്ങള്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ എല്ലാം പതിനെട്ടിനും ഇരുപത്തിമൂന്നിനുമിടയില്‍ മാത്രം പ്രായമുള്ളവരാണ്.

ആഡംബരക്കാര്‍ വാടകയ്ക്ക് എടുക്കും. അതില്‍ കറങ്ങി നടന്ന് റബര്‍ ഷീറ്റും മറ്റും മോഷ്ടിക്കും. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കും. പണം തീരുമ്പോള്‍ വീണ്ടും മോഷണത്തിനിറങ്ങുതായിരുന്നു യുവാക്കളുടെ രീതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചല്‍ പത്തടിയില്‍ മൂന്നു വീട്ടില്‍ നിന്നു റബര്‍ ഷീറ്റ് മോഷണം പോയി. സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച കാറിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പത്തടി സ്വദേശികളായ മുഹമ്മദ് സഹദ്, ഹുസൈന്‍,അല്‍അമീന്‍, ഷിയാസ്, നൗഫല്‍, സഹോദരങ്ങളായ അല്‍മുബാറക്ക്, അല്‍നജൂഫ് എന്നിവരെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാടക കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...