കടന്നുപിടിച്ചു; കയ്യിൽ കടിച്ച് കുതറി ഓടി; തട്ടിക്കൊണ്ടു പോകൽ സംഘം വീണ്ടുമെത്തി

kidnap
SHARE

രണ്ടാഴ്ചയുടെ ഇടവേളയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകൽ സംഘം കുമ്പളത്ത് വീണ്ടുമെത്തിയതായി സൂചന. ഭാഗ്യത്തിനു രക്ഷപ്പെട്ട രണ്ടാം ക്ലാസ് വിദ്യാർഥിക്ക് പിന്നീട് വൈദ്യ ശുശ്രൂഷയും കൗൺസലിങും നൽകി. സംഭവത്തിൽ കുട്ടിയുടെ പിതാവ്‍ പനങ്ങാട് പൊലീസിൽ പരാതി നൽകി. വൈകിട്ട് ആറോടെ കളി കഴിഞ്ഞ്‌ റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു സംഭവം. 2 സ്ത്രീകളും പുരുഷനും കുട്ടിയെ കടന്നുപിടിക്കുകയും കുട്ടി ഇവരുടെ കയ്യിൽ കടിച്ച് കുതറി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

ഭയന്ന് ഓടിയ കുട്ടിയെ അതുവഴിപോയ സുഹൃത്താണ് കണ്ടെത്തി വീട്ടിൽ കൊണ്ടുചെന്നാക്കിയത്. കുട്ടിയുടെ ഉടുപ്പിലും ദേഹത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തമിഴ്നാട് റജിസ്ട്രേഷൻ വാൻ ഇവരുടെ സമീപത്ത് ഉണ്ടായിരുന്നതു കുട്ടി കണ്ടെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. ഒക്ടോബർ 11, 29 തീയതികളിലും സമാന രീതിയിൽ സംഭവങ്ങൾ കുമ്പളത്ത് നടന്നിരുന്നു.

രക്ഷിതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടും പൊലീസ് നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ   സൗത്ത് ജംക്‌ഷനിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് സൗത്ത് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു. മറ്റിടങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയും സ്വകാര്യ പങ്കാളിത്തത്തിലും ക്യാമറകൾ സ്ഥാപിക്കാനുള്ള  ശ്രമം തുടങ്ങിയതായി ബോയ്സ് ഓഫ് കുമ്പളം ഭാരവാഹികൾ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...