ബാബുവിന്റെ മരണം: കേസില്‍ മകനു പിന്നാലെ ഭാര്യയും അറസ്റ്റില്‍

babu-murder
SHARE

ചാലക്കുടി സ്വദേശി ബാബു കൊല്ലപ്പെട്ട കേസില്‍ ഭാര്യ അറസ്റ്റില്‍. മകനാണ് ബാബുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇക്കാര്യം, പൊലീസിനെ അറിയിക്കാതെ കള്ളക്കഥ മെനഞ്ഞതാണ് ഭാര്യയും കുടുങ്ങാന്‍ കാരണം

ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിനെ തലയ്ക്കടിച്ചു കൊന്നതാണെന്ന് മകന്‍ വെളിപ്പെടുത്തുമ്പോഴാണ് പൊലീസ് അറിയുന്നത്. ബൈക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് മകന്‍ ബാലു കൊല നടത്തിയ വിവരം പൊലീസിനോട് ഏറ്റുപറഞ്ഞത്. മരത്തില്‍ നിന്ന് വീണാണ് മരണമെന്ന് നാട്ടുകാരോട് പറയാന്‍ പറഞ്ഞതാകട്ടെ അമ്മ ഷാലിയായിരുന്നു. ബാബുവിനെ ഉപേക്ഷിച്ച് ഷാലി പിന്നീട് ആണ്‍സുഹൃത്തിനൊപ്പം പോയി. 

ബാബു കൊലക്കേസില്‍ ഷാലിയെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. പക്ഷേ, മുങ്ങിനടക്കുകയായിരുന്നു. ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്‍റെ അന്വേഷണത്തിനിടയ്ക്കാണ് ഷാലിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മകന്‍ ബാലു ഇപ്പോഴും റിമാന്‍ഡിലാണ്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്നതിന്റെ ദേഷ്യമായിരുന്നു കൊലയ്ക്കു കാരണം.

MORE IN Kuttapathram
SHOW MORE
Loading...
Loading...