അത്താണി ബിനോയി വധം: ആറു പ്രതികളേയും റിമാൻഡ് ചെയ്തു

athani-murder-2
SHARE

നെടുമ്പാശേരി അത്താണി ബിനോയി  കൊലക്കേസിൽ ആറു പ്രതികളെയും പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ പിടിയിലായവർക്ക് പുറമേ ഒരാൾ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എന്നാല്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപ്രതികളും ഒളിവിലാണ്...പിടിയിലായ അഖിലിനെ ബിനോയ് മര്‍ദിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.  

നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പിടിയിലായ  ഗുണ്ടാസംഘാംഗങ്ങളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ , ജിജീഷ് എന്നിവരെയും ഇന്ന് പിടിയിലായ എൽദോയെയും കളമശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഡിസംബർ മൂന്നുവരെ പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകമൂലം കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് നടുറോഡിൽ വച്ച് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ മൂന്നംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന ബിനോയിയെ വളഞ്ഞിട്ടു വെട്ടി. 

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ റൂറൽ എസ്.പിയുടെ നിർദേശപ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഖിലിനെ ബിനോയ് മർദിച്ചതാണ് കൊലപാതകത്തിന്റെ പ്രകോപനം.  അഖിലിന്റെ വീട്ടിൽവച്ച് ഗൂഢാലോചന നടത്തിയശേഷം പ്രതികൾ അത്താണിയിലെത്തി ബിനോയിയെ വെട്ടുകയായിരുന്നു. ഒന്നാം പ്രതി വിനു വിക്രമൻ രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിന്റേഷ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയ് ഏറെക്കാലം ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിനുവിന് ഗുണ്ടാ നിയമപ്രകാരം എറണാകുളം ജില്ലയിൽ പ്രവേശന വിലക്കുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...