കാറിൽ കടത്താൻ ശ്രമിച്ചത് 11 കിലോ കഞ്ചാവ്; കയ്യോടെ പൊക്കി എക്സൈസ്

ganja-18
SHARE

കാറിൽ കടത്തുകയായിരുന്ന പതിനൊന്നു കിലോ കഞ്ചാവ് പാലക്കാട് വാളയാർ ടോൾ പ്ളാസയിൽ എക്സൈസ് പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ അറസ്റ്റ് ചെയ്തു. വാളയാർ ടോൾ പ്ളാസയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്.

പതിനൊന്നു കിലോ കഞ്ചാവ് കാറിനുള്ളിൽ നിന്ന് ലഭിച്ചു. ഡൽഹി രജിസ്‌ട്രേഷൻ കാറിലായിരുന്നു കഞ്ചാവ് കടത്ത്. കാറിലുണ്ടായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ ധാരാപുരത്തു നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പിടിയിലായ ജലീൽ പറയുന്നത്. മഞ്ചേരി സ്വദേശിയായ ശെൽവന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നും ജലീൽ എക്സൈസ് ഉദ്യാഗസ്ഥരോട് പറഞ്ഞു.

ദേശീയപാതയിലൂടെ സ്വകാര്യ വാഹനങ്ങളിൽ കഞ്ചാവ് ഉൾപെടെയുള്ള ലഹരി വസ്തുക്കളുടെ കടത്ത് വ്യാപകമാണ്. പരിശോധനാ സംഘങളെ മറികടക്കാൻ ട്രെയിൻ വഴി പോകുന്നവരും ഉണ്ട്.  വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇടനിലക്കാരാക്കിയാണ് ലഹരികടത്ത് .

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...