യുവതി മദ്യലഹരിയിൽ: സ്റ്റേഷനിൽ കയറി വനിതാ എസ്ഐയെ മർദിച്ചു; വിഡിയോ

police-lady-attack
SHARE

പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐയെ ആക്രമിച്ച് യുവതി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് ടെക്കിയായ യുവതിയെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ഇതിന് പിന്നാലെ സ്റ്റേഷനുള്ളിൽ വച്ച് യുവതി വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലായിരിക്കുകയാണ്. 

ഹൈദരാബാദിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. നാഗാലാൻഡ് സ്വദേശിനിയായ യുവതി സുഹൃത്തുമൊത്ത് മദ്യപിച്ച ശേഷമായിരുന്നു റോഡിൽ ഇറങ്ങി ബഹളമുണ്ടാക്കിയത്. ഇതോടെ ഗതാഗത തടസമുണ്ടായി. പിന്നാലെ ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...